ഹൈദരാബാദ് യൂനിവേഴ്‌സിറ്റി: സമരക്കാര്‍ക്ക് നിയമസഹായവുമായി എന്‍സിഎച്ച്ആര്‍ഒ

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം ലഭിക്കുന്നതിനു വേണ്ട രേഖകള്‍ തയ്യാറാക്കുന്നതിനും അഭിഭാഷകരെ ഏര്‍പ്പെടുത്തുന്നതിനും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) എല്ലാ സഹായവും ചെയ്തുവെന്ന് സമിതിയുടെ തെലങ്കാന ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ആബിദ് അറിയിച്ചു.
ജാമ്യം ലഭിക്കുന്നതിന് കോടതിയില്‍ ഹാജരാക്കേണ്ട രേഖകള്‍ പ്രഗല്ഭ അഭിഭാഷകരായ രഘുനാഥ്, ഭീംറാവു, ശക്കീല്‍ അഹ്മദ് എന്നിവര്‍ക്ക് സമിതിയുടെ പ്രവര്‍ത്തകരാണ് മൂന്നു ദിവസത്തെ കഠിന പരിശ്രമത്തിലൂടെ സമാഹരിച്ചത്.
സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമിതി ദേശീയാധ്യക്ഷന്‍ പ്രഫ. എ മാര്‍ക്‌സും സംഘവും ദിവസങ്ങളോളം കാംപസില്‍ ചെലവഴിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എന്‍സിഎച്ച്ആര്‍ഒ തുടര്‍ന്നും നിയമസഹായം നല്‍കുമെന്നും മുഹമ്മദ് ആബിദ് പറഞ്ഞു.
Next Story

RELATED STORIES

Share it