ഹൈദരാബാദ് നഗരത്തില്‍ പോളിയോ വൈറസ്

ഹൈദരാബാദ് നഗരത്തില്‍ പോളിയോ വൈറസ്
X
polio-virusഹൈദരാബാദ്: രാജ്യത്ത് നിന്നും തുടച്ചുനീക്കപ്പെട്ടു
എന്ന് കരുതിയ പോളിയോ വൈറസ് ഹൈദരാബാദ് നഗരത്തില്‍ കണ്ടെത്തി. നഗരത്തിലെ ഓവുചാല്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയിലാണ് വൈറസിനെ കണ്ടെത്തിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച 30 സാമ്പിളുകളില്‍ അമ്പര്‍പേട്ടിലെ അഴുക്കുചാലില്‍ നിന്നെടുത്ത സാമ്പിളിലാണ്  വൈറസിനെ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും മൂന്ന് ലക്ഷത്തോളം വരുന്ന ഹൈദരാബാദിലെയും രംഗറെഡ്ഡി ജില്ലയിലെയും കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കാനുള്ള നടപടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി പോളിയോ വൈറസ് കണ്ടെത്തിയിരുന്നില്ല. എന്നാല്‍, പശ്ചിമേഷ്യയിലും മറ്റ് സമീപ രാജ്യങ്ങളിലും പോളിയോ വൈറസ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹൈദരാബാദില്‍ വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലാണുള്ളത്.
വൈറസിനെതിരെ മുന്‍കരുതലെടുക്കാന്‍ പ്രത്യേക ക്യാമ്പെയിന്‍ നടത്തുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിന്‍.
Next Story

RELATED STORIES

Share it