Flash News

ഹൈദരാബാദ് കത്തുന്നു; പ്രതികരിക്കാതെ മുഖ്യമന്ത്രി ഷോപ്പിങില്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതിവിവേചനത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട തെലുങ്കാനയും രാജ്യവും പ്രതിഷേധത്തില്‍ കത്തിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി തിരക്കിട്ട ഷോപ്പിങില്‍. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആണ് സംഭവത്തില്‍ ഒരു പ്രതിഷേധ കുറിപ്പ് പോലും ഇറക്കാതെ തന്റെ ഷോപ്പിങുമായി നടക്കുന്നത്. സംഭവം നടന്ന അന്നു മുതല്‍ ഇതുവരെ സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ശ്രീ സായി ഖാദി വസ്ത്രാലയത്തില്‍ വന്ന് ഒരു ജോഡി ഡ്രസ്സ് എടുത്ത് അത് തയ്യക്കാനും കൊടുത്താണ് മുഖ്യമന്ത്രി സ്ഥലം വിട്ടത്. ഏകദേശം ഒരു മണിക്കൂറാണ് മുഖ്യന്‍ ഇവിടെ ചെലവിട്ടത്.


ഹൈദരാബാദ് യൂനിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തതില്‍ മനംനൊന്താണ് രണ്ടു ദിവസം മുമ്പ് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. മുസാഫര്‍നഗര്‍ കലാപം സംബന്ധിച്ച് ചെയ്ത ഡോക്യുമെന്ററിയില്‍ അമിത്ഷായുടെ പങ്ക് വെളിപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് അടക്കമുള്ള അഞ്ചു വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്ന് പുറത്താക്കിയത്.
Next Story

RELATED STORIES

Share it