ഹൈദരാബാദ് ഇരട്ടസ്‌ഫോടനം:രണ്ട് പ്രതികളുടെ ശിക്ഷ ഇന്ന്

ഹൈദരാബാദ്: 2007ല്‍ നടന്ന ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ അക്ബര്‍ ഇസ്മായീല്‍ ചൗധരി, അനീഖ് ഷഫീഖ് സയീദ് എന്നിവരുടെ ശിക്ഷയാണ് തിങ്കളാഴ്ച വിധിക്കുക. കേസിലെ മറ്റ് രണ്ട് പ്രതികളെ സപ്തംബര്‍ നാലിന് വെറുതെവിട്ടിരുന്നു. 2007 ആഗസ്ത് 24നാണ് ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനം ഉണ്ടായത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ഗോകുല്‍ ചാറ്റ് ഹോട്ടലിലും ലുംബിനി പാര്‍ക്കിലും നടന്ന സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് അക്ബര്‍ ഇസ്മായീല്‍ ചൗധരിയും അനീഖ് ഷഫീഖും. കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഫാറൂഖ് ഷറഫുദ്ദീന്‍, മുഹമ്മദ് സാദിഖ് എന്നിവരെയാണ് ഹൈദരാബാദ് സെഷന്‍സ് കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനും സായുധര്‍ക്ക് താവളം ഒരുക്കുകയും ചെയ്‌തെന്നു കണ്ടെത്തിയ മുഹമ്മദ് താരിഖിന്റെ ശിക്ഷയും തിങ്കളാഴ്ച വിധിക്കും. കേസിലെ പ്രതിപ്പട്ടികയിലുള്ള ഇക്ബാല്‍ ഭട്കലും റിയാസ് ഭട്കലും ഒളിവിലാണ്. പോലിസ് ഉദ്യോഗസ്ഥയെ എംഎല്‍എ ഭീഷണിപ്പെടുത്തിഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തി. പോലിസ് സ്‌റ്റേഷനില്‍വച്ച് എംഎല്‍എ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്്. രുദ്രാപൂരില്‍ ട്രാഫിക് നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തത പ്രശ്‌നത്തിലാണ് എംഎല്‍എ ഇടപെട്ടത്. ദേശീയപാതയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സിറ്റി പട്രോള്‍ യൂനിറ്റ് എസ്‌ഐ അനിത ഗയ്‌റോള മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്ത ദമ്പതികളെ തടഞ്ഞത്. തുടര്‍ന്ന് ഇവരോട് രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഇല്ലാത്തതിനാല്‍ ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് എംഎല്‍എ പോലിസ് സ്‌റ്റേഷനിലെത്തിയത്.

Next Story

RELATED STORIES

Share it