Sports

ഹൈദരാബാദിന് കന്നി ജയമൊരുക്കിയത് സ്രാനും വാര്‍ണറും

ഹൈദരാബാദിന് കന്നി  ജയമൊരുക്കിയത് സ്രാനും വാര്‍ണറും
X
huderabad  David-Warner

ഹൈദരാബാദ്: തുടക്കത്തില്‍ ബരീന്ദ്രര്‍ സ്രാനിന്റെ തീപ്പൊരി ബൗളിങ്, പിന്നീട് ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് വെടിക്കെട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ജയമൊരുക്കിയത് ഈ പ്രകടനമായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 142 റണ്‍സിനു പിടിച്ചുനിര്‍ത്താന്‍ ഹൈദരാബാദിനു കഴിഞ്ഞു. മൂന്നു വിക്കറ്റെടുത്ത സ്രാനാണ് മുംബൈയെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാറിനും മുസ്തഫിസുര്‍ റഹ്മാനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടിയില്‍ ക്യാപ്റ്റന്‍ വാര്‍ണര്‍ കത്തിക്കയറിയപ്പോള്‍ ഹൈദാരാബാദ് 17.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലേക്ക് കുതിച്ചെത്തി. കേവലം 59 പന്ത് നേരിട്ട വാര്‍ണര്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറും പറത്തി. മോയ്‌സസ് ഹെന്റിക്വസ് (20), ഇയാന്‍ മോര്‍ഗന്‍ (11), ദീപക് ഹൂഡ (17*) എന്നിവര്‍ ചെറിയ രീതിയില്‍ സംഭാവന നല്‍കിയപ്പോള്‍ ശിഖര്‍ ധവാന്‍ (2) വീണ്ടും നിറംമങ്ങി. മുംബൈക്കായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തു. വാര്‍ണറാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it