kannur local

ഹൈടെക് സംഘാടനത്തിന് മൊബൈല്‍ ആപ്പും എഫ്എം റേഡിയോയും

കണ്ണൂര്‍: സര്‍വകലാശാല കലോല്‍സവത്തെ എല്ലാ അര്‍ഥത്തിലും ഹൈടെക് ആക്കാന്‍ സംഘാടകര്‍. മല്‍സരാര്‍ഥികളെ സഹായിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കി. സമഹീെേമ്മാ18 ിയുെ എന്ന പേരിലുള്ള ആപ് പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഓരോ വേദിയിലും നടക്കുന്ന മല്‍സരയിനങ്ങള്‍, സമയക്രമം, മല്‍സരഫലം തുടങ്ങി എല്ലാം ഇതിലൂടെ അറിയാം.
വിവരങ്ങള്‍ ഉടന്‍ ശ്രോതാക്കളില്‍ എത്തിക്കുന്നതിനായി എഫ്എം റേഡിയോയും എസ്എന്‍ കോളജ് കാംപസില്‍ ഒരുക്കിയിട്ടുണ്ട്. 98.5 ധ്വനി എന്ന പേരില്‍ കാംപസിനകത്തു മാത്രം പ്രക്ഷേപണ വ്യാപ്തിയുള്ള റേഡിയോ സ്‌റ്റേഷന്റെ സ്റ്റുഡിയോ കോളജിനകത്താണ് പ്രവര്‍ത്തിക്കുന്നത്. സ്‌റ്റേജ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതോടെ എഫ്എം പ്രക്ഷേപണം സജീവമാകും.
വിജയികളുമായി അഭിമുഖം, സമ്മാനാര്‍ഹമായ ഇനങ്ങളുടെ അവതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ധ്വനിയില്‍ ഒരുക്കുന്നത്. 98.5 ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്താല്‍ മൊബൈല്‍ ഫോണിലും പരിപാടികള്‍ ലഭിക്കും. ഇന്‍ര്‍നെറ്റ് റേഡിയോ വഴി ലോകം മുഴുവന്‍ കലോല്‍സവ വിവരങ്ങളെത്തിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it