kannur local

ഹൈടെക് ബജറ്റുമായി മട്ടന്നൂര്‍ നഗരസഭ

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതിന് അനുസൃതമായി വന്‍ വികസന പദ്ധതികളുമായി മട്ടന്നൂര്‍ നഗരസഭയുടെ ബജറ്റ്. 737166592 രൂപ വരവും 596018772 രൂപ ചെലവും 141147820 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ അവതരിപ്പിച്ചു.
വിമാനത്താവളം യാഥാര്‍ഥ്യമാവുമ്പോഴുള്ള വികസനത്തിനനുസരിച്ച് മട്ടന്നൂരിനെ ശുചിത്വസുന്ദര നഗരസഭയാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണിത്. നടപ്പാതകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, റാംപുകള്‍,  ബൈപാസുകള്‍, ട്രാഫിക് ഐലന്റുകള്‍ എന്നിവയോടെ നഗര സൗന്ദര്യവല്‍ക്കരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. നഗരത്തിലെത്തുന്ന ആരും കൈയില്‍ പണമില്ലെന്ന കാരണത്താല്‍ പട്ടിണി കിടക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ വിശപ്പുരഹിത മട്ടന്നൂര്‍ പദ്ധതി നടപ്പാക്കും. 320 പേര്‍ക്ക് ലൈഫ് പദ്ധതിയില്‍ കിടപ്പാടം ലഭ്യമാക്കാന്‍ രണ്ടുകോടി രൂപ വകയിരുത്തി. പൊറോറ ട്രഞ്ചിങ് ഗ്രൗണ്ടിന് സ്ഥലം വാങ്ങാന്‍ 50 ലക്ഷം, സമഗ്ര മാലിന്യസംസ്‌കരണത്തിന് 63 ലക്ഷം, അറവുശാലയ്ക്ക് സ്ഥലം വാങ്ങാന്‍ 25 ലക്ഷം, കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിന് ഒരുകോടി, ബസ്സ്റ്റാന്റിന് സ്ഥലമെടുക്കാന്‍ ഒരുകോടി, ടാക്‌സി പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ 10 ലക്ഷം, തരിശുരഹിത മട്ടന്നൂര്‍ പദ്ധതിക്ക് 8 ലക്ഷം, ഉരുവച്ചാലില്‍ മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് നിര്‍മിക്കാന്‍ 10 ലക്ഷം, തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം, പുതിയവ വാങ്ങാന്‍ 20 ലക്ഷം, വനിതാ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് 8 ലക്ഷം, കുടുംബശ്രീ തൊഴില്‍ സംരംഭങ്ങള്‍ക്ക് 11 ലക്ഷം, കുടുംബശ്രീയുടെ കുടിവെള്ള ബോട്ടിലിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി വാങ്ങാന്‍ 10 ലക്ഷം, പട്ടികജാതി വിഭാഗത്തിന് ഫഌറ്റ് നിര്‍മിക്കുന്നതിന് ഭൂമി വാങ്ങാന്‍ 30 ലക്ഷം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ 6.7 ലക്ഷം, പൊറോറ അര്‍ബന്‍ പിച്ച്‌സിക്ക് കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങാന്‍ 20 ലക്ഷം എന്നിങ്ങനെയും വിലയിരുത്തി. മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതിന് അനുസൃതമായി വന്‍ വികസന പദ്ധതികളുമായി മട്ടന്നൂര്‍ നഗരസഭയുടെ ബജറ്റ്. 737166592 രൂപ വരവും 596018772 രൂപ ചെലവും 141147820 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ അവതരിപ്പിച്ചു.
വിമാനത്താവളം യാഥാര്‍ഥ്യമാവുമ്പോഴുള്ള വികസനത്തിനനുസരിച്ച് മട്ടന്നൂരിനെ ശുചിത്വസുന്ദര നഗരസഭയാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണിത്. നടപ്പാതകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, റാംപുകള്‍,  ബൈപാസുകള്‍, ട്രാഫിക് ഐലന്റുകള്‍ എന്നിവയോടെ നഗര സൗന്ദര്യവല്‍ക്കരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. നഗരത്തിലെത്തുന്ന ആരും കൈയില്‍ പണമില്ലെന്ന കാരണത്താല്‍ പട്ടിണി കിടക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ വിശപ്പുരഹിത മട്ടന്നൂര്‍ പദ്ധതി നടപ്പാക്കും. 320 പേര്‍ക്ക് ലൈഫ് പദ്ധതിയില്‍ കിടപ്പാടം ലഭ്യമാക്കാന്‍ രണ്ടുകോടി രൂപ വകയിരുത്തി. പൊറോറ ട്രഞ്ചിങ് ഗ്രൗണ്ടിന് സ്ഥലം വാങ്ങാന്‍ 50 ലക്ഷം, സമഗ്ര മാലിന്യസംസ്‌കരണത്തിന് 63 ലക്ഷം, അറവുശാലയ്ക്ക് സ്ഥലം വാങ്ങാന്‍ 25 ലക്ഷം, കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിന് ഒരുകോടി, ബസ്സ്റ്റാന്റിന് സ്ഥലമെടുക്കാന്‍ ഒരുകോടി, ടാക്‌സി പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ 10 ലക്ഷം, തരിശുരഹിത മട്ടന്നൂര്‍ പദ്ധതിക്ക് 8 ലക്ഷം, ഉരുവച്ചാലില്‍ മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് നിര്‍മിക്കാന്‍ 10 ലക്ഷം, തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം, പുതിയവ വാങ്ങാന്‍ 20 ലക്ഷം, വനിതാ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് 8 ലക്ഷം, കുടുംബശ്രീ തൊഴില്‍ സംരംഭങ്ങള്‍ക്ക് 11 ലക്ഷം, കുടുംബശ്രീയുടെ കുടിവെള്ള ബോട്ടിലിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി വാങ്ങാന്‍ 10 ലക്ഷം, പട്ടികജാതി വിഭാഗത്തിന് ഫഌറ്റ് നിര്‍മിക്കുന്നതിന് ഭൂമി വാങ്ങാന്‍ 30 ലക്ഷം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ 6.7 ലക്ഷം, പൊറോറ അര്‍ബന്‍ പിച്ച്‌സിക്ക് കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങാന്‍ 20 ലക്ഷം എന്നിങ്ങനെയും വിലയിരുത്തി.
Next Story

RELATED STORIES

Share it