Flash News

ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: കാസര്‍കോട് ചെമ്പിരിക്ക മംഗലാപുരം ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. മൗലവിയുടെ മരണത്തിനു കാരണക്കാരായവരെക്കുറിച്ച് അറിയാമെന്ന വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിലാണു പുനരന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവി ഹരജി നല്‍കിയത്. മൗലവിയുടെ മരണം ആത്മഹത്യയാണെന്നോ, നരഹത്യയാണെന്നോ സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന തരത്തില്‍ കേസില്‍ സിബിഐ അന്തിമ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായി ഹരജിയില്‍ പറയുന്നു. മൗലവിയുടെ മരണത്തിനു കാരണക്കാരായവരെ അറിയാമെന്ന കാര്യം കാസര്‍കോട് പരപ്പ സ്വദേശി പി എ അശ്‌റഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സുപ്രിംകോടതി ഉത്തരവിന്റെയും നിയമപരമായ സാധുതയുടെയും പേരില്‍ ഈ ഹരജി ഫലം കണ്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അശ്‌റഫ് സിബിഐക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് രണ്ടു തവണ ഹരജിക്കാരനും ഇക്കാര്യം സി ബിഐയെ അറിയിച്ചു. എന്നാ ല്‍, നടപടിയെടുക്കാതെ അധികൃതര്‍ അലംഭാവം കാട്ടുകയാണ്. കോടതിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ സത്യം വെളിപ്പെടാതെ പോകും. ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടണമെന്നാണു ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it