Flash News

ഹൈക്കോടതി മാര്‍ച്ച്: മുവായിരത്തിലേറെപ്പേര്‍ക്കെതിരെ പോലിസ് കേസ്

ഹൈക്കോടതി മാര്‍ച്ച്: മുവായിരത്തിലേറെപ്പേര്‍ക്കെതിരെ പോലിസ് കേസ്
X


കൊച്ചി: ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ മൂവായിരത്തിലേറെപ്പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസ്‌ലിം ഏകോപന സമിതി നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളതെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ലാല്‍ജി തേജസിനോട് പറഞ്ഞു. അനുവാദമില്ലാതെ ജാഥ നടത്തല്‍, പോലീസിനെ അക്രമിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it