kozhikode local

ഹൈക്കോടതി മാര്‍ച്ച് : പോലിസ് നടപടിയില്‍ പ്രതിഷേധ പ്രകടനം



താമരശ്ശേരി: ഹാദിയക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലേക്ക് ഇന്നലെ മുസ്‌ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിലും മറ്റും പ്രതിഷേധിച്ചു താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സലീം കാരാടി, എം ടി അബുഹാജി,സൈനുദ്ദീന്‍ നേതൃത്വം നല്‍കി.പൂനൂരില്‍ നടന്ന പ്രകടനത്തിനു കെ കെ അബൂബക്കര്‍, മുജീബ് പൂനൂര്‍, ഹസീബ് കരുവാറ്റ,മുസ്തഫ പിഎം നേതൃത്വം നല്‍കി.മുക്കം: ഹാദിയാ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഐക്യവേദി പ്രവര്‍ത്തകര്‍ കേരള ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ ഐക്യവേദി പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. ബഷീര്‍ അമ്പലത്തിങ്ങല്‍, ടി പി നാസര്‍, പി കെ ഉസ്മാനലി, കെ മമ്മദ്, ഷെമീര്‍ കണ്ടങ്ങല്‍, സിദ്ധീഖ്, ഇ കെ കോമു, എച്ച് ഷാജഹാന്‍, ടി പി ഷാജഹാന്‍ നേതൃത്വം നല്‍കി.മാവൂര്‍: ഭരണഘടനക്കും ശരീഅത്തിനുമെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്്‌ലിം ഏകോപനസമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെതിരെ പോലിസ് നടത്തിയ ഭീകരതയില്‍ പ്രതിഷേധിച്ച് മാവൂരില്‍ പ്രകടനം നടത്തി. മാവൂര്‍ അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഡോ. മുഹമ്മദ് നദ്‌വി, പോപുലര്‍ഫ്രണ്ട് ഏരിയാ പ്രസിഡന്റ് കെ ഷമീര്‍, ഷരീഫ് കല്‍പ്പള്ളി, അസീസ് പാഴൂര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it