kozhikode local

ഹൈക്കോടതി നിര്‍ദേശം മറികടന്നു : മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി സെക്രട്ടറിയെ തരംതാഴ്ത്തി



മുക്കം: കേരള ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ച് 27 ന് പുറപ്പെടുവിച്ച വിധിയനുസരിച്ച് മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി ചുമതലയേറ്റ പി ജെ ദേവസ്യയെ മെയ് 25 ന് ചേര്‍ന്ന ഭരണ സമിതി യോഗം അസി.സെക്രട്ടറിയായി തരംതാഴ്ത്തി.തീരുമാനത്തെ 13 അംഗങ്ങളുള്ള ഭരണസമിതിയിലെ ആറ് അംഗങ്ങള്‍ എതിര്‍ക്കുകയും വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. നിയമ വിരുദ്ധവും കോടതി വിധിയുടെ ലംഘനവും അജണ്ടയില്‍ ഇല്ലാത്ത വിഷയവുമായതിനാല്‍ എതിര്‍ക്കുന്നു എന്നാണ് അടുത്ത നാള്‍ വരെ പ്രസിഡന്റായിരുന്ന ഡയരക്ടര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ രേഖപ്പെടുത്തിയ വിയോജന കുറിപ്പില്‍ പറയുന്നത്. സര്‍വീസ് സീനിയോറിറ്റി മറികടന്ന് തനിക്കവശപ്പെട്ട സെക്രട്ടറി പദവി തെറ്റായ നടപടിയിലൂടെ ജൂനിയറായ ജീവനക്കാരന് നല്‍കിയതിനെതിരെ ദേവസ്യ ദീര്‍ഘകാലം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ മാര്‍ച്ച് 27 ന് ദേവസ്യക്കനുകൂലമായി കേരള ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായത്.ഈ വിധി പ്രകാരം  പ്രസിഡണ്ടിന്റെ പൂര്‍ണ  ചുമതലയുള്ള വൈസ് പ്രസിഡന്റ് ഏപ്രില്‍ 29 മുതല്‍ ദേവസ്യയെ ബേങ്ക് സെക്രട്ടറിയായി നിയമിച്ചിരുന്നു.ഇതേ തുടര്‍ന്ന് അസി.സെക്രട്ടറിയുടെ പദവിയിലേക്ക് മാറ്റപ്പെട്ട നിലവിലെ സെക്രട്ടറി സഹകരണ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ച് വൈസ് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരേ വിധി സമ്പാദിച്ചെങ്കിലും ഈ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി ജൂണ്‍ 12 വരെ സ്റ്റേ ചെയ്യുകയും അതു സംബന്ധിച്ച ഹരജി പരിഗണിച്ചു വരികയുമാണ്. ഇതിനിടെയാണ് ബാങ്ക് പ്രസിഡന്റ് മാറുകയും പുതിയ പ്രസിഡന്റ് ഹൈക്കോടതി വിധി ലംഘിച്ച് സെക്രട്ടറിയെ തരംതാഴ്ത്തി അസി.സെകട്ടറിയുടെ പദവിയില്‍ നിയമിക്കുകയും അസി.സെക്രട്ടറിയെ സെക്രട്ടറിയാക്കുകയും ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it