'ഹൈക്കോടതിയെ അവഹേളിക്കുന്നത് പ്രശസ്തിക്കു വേണ്ടി'

കൊച്ചി: ഹൈക്കോടതി പോലുള്ള മഹത്തായ സ്ഥാപനത്തെ ചിലര്‍ അവഹേളിക്കുന്നതിനു കാരണം അതിലൂടെ ലഭിക്കുന്ന പ്രശസ്തി മാത്രമാണെന്നു ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍. ന്യായാധിപ പദവിയില്‍ നിന്നു വിരമിക്കുന്നതിനോടനുബന്ധിച്ച് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തെ ഇടിച്ചുതാഴ്ത്തിയും പ്രതികരിക്കാന്‍ നിര്‍വാഹമില്ലെന്ന് ഉറപ്പുള്ളവര്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചും എല്ലാ മേന്‍മകളുടേയും കേന്ദ്രമാണ് താനെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ഉചിതമായ നടപടിയല്ല. നിക്ഷിപ്ത താല്‍പര്യമുള്ള സംഘടനകളും വ്യക്തികളും അടുത്ത കാലത്ത് ഈ സ്ഥാപനത്തിനു നേരെ തിരിഞ്ഞു. കോടതിയുടെ ഉദ്യോഗസ്ഥരെന്ന നിലയില്‍ അഭിഭാഷകര്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ ഇത്തരം പ്രവണതകള്‍ക്ക് തടയിടണം.
Next Story

RELATED STORIES

Share it