Idukki local

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കൈപ്പ പാറമട പരിസ്ഥിതി സംഘം സന്ദര്‍ശിച്ചു



കുടയത്തൂര്‍: വിവാദമായ കൈപ്പ പാറമടയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പരിസ്ഥിതി സംഘം സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.കുടയത്തൂര്‍, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം എന്നീ പഞ്ചായത്തുകളായി വ്യാപിച്ചു കിടക്കുന്ന മലനിരകളില്‍ പാറഖനനത്തിനുള്ള ശ്രമം നടന്നിരുന്നു. പാറമട ലോബികളുടെ കടന്നു കയറ്റത്തിനെതിരെ പ്രദേശവാസികള്‍ 430 ദിവസമായി ഇവിടെ കുടില്‍ കെട്ടി സമരം നടത്തി വരികയാണ്. സമരക്കാര്‍ക്കെതിരെ നിരവധി കള്ള കേസുകള്‍ എടുക്കുകയും, പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും സമരത്തില്‍ നിന്ന് പിന്‍മാറാതെമുമ്പോട്ട് പോവുകയാണ് പ്രദേശവാസികള്‍. പാറമടയില്‍ നിന്നും നാളിതുവരെയായിട്ടും കല്ലുകളും മറ്റും പുറത്തേക്ക് കൊണ്ട് പോവുന്നതിന് നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. നാല് വര്‍ഷത്തിലധികമായി നിയമപരമായി പ്രവര്‍ത്തിച്ചു വരുന്ന പാറമടയാണ് ഇതെന്നുള്ള മാഫിയയുടെ കള്ള പ്രചരണം അതോറിറ്റിക്ക് നേരിട്ട് ബോധ്യപ്പെട്ടു.  പാറമട പ്രവര്‍ത്തനമാരംഭിച്ചാല്‍ വന്‍ പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാവുമെന്നും മലങ്കര ജലാശയത്തിന് തന്നെ ഭീഷണിയായി മാറുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി ആഘാത അതോറിറ്റി അംഗങ്ങളായ ജോണ്‍ മത്തായി, ഡോ. ഉമ്മന്‍ വി ഉമ്മന്‍, ഡോ. കെ ജി പത്മകുമാര്‍, ഡോ. ജോര്‍ജ് ചക്കാച്ചേരി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സുജാ ഷാജി, ടി സി ഗോപാലകൃഷ്ണന്‍, വത്സല ഭാസ്‌കരന്‍, കെ വി സണ്ണി, സുനില്‍ സെബാസ്റ്റ്യന്‍, സിബി ജോസ്, സമരസമിതി പ്രസിഡന്റ് പി എം തോമസ്, പി ഡി ജോസ്, ബീന ജോണ്‍സണ്‍  സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it