ഹേമമാലിനിയെ മഥുരയില്‍ തടഞ്ഞു

മഥുര: സംഘര്‍ഷത്തിനിടെ ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ട മഥുരയിലെ ജവഹര്‍ബാഗ് മേഖല സന്ദര്‍ശിക്കാനെത്തിയ സ്ഥലം എംപിയും ചലച്ചിത്രനടിയുമായ ഹേമമാലിനിയെ പോലിസ് തടഞ്ഞു. പ്രദേശത്ത് തിരച്ചില്‍ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണു നടപടി. ഇതിനു പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമില്ലെന്നും സ്ഥലം സുരക്ഷിതമാണെന്നു പറയാനാവില്ലെന്നും പോലിസ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് സിറ്റി മജിസ്‌ട്രേറ്റ് രാം അരാജ് യാദവും അറിയിച്ചു.
Next Story

RELATED STORIES

Share it