Idukki local

ഹേട്ടലില്‍ മദ്യവില്‍പന; ഉടമ അറസ്റ്റില്‍



വണ്ടിപ്പെരിയാര്‍: ഹേട്ടലില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടയില്‍ ഉടമയെ എക്‌സൈസ് സംഘം പിടികൂടി.ഇയാളില്‍ നിന്നും വില്‍പ്പനയ്ക്ക് സൂക്ഷിച്ച മൂന്ന് ലിറ്റര്‍ മദ്യവും പിടിച്ചു.നെല്ലിമല വട്ടപ്പറമ്പില്‍ വീട്ടില്‍ ദിലീപി(49) നെയാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് പിടിയിലായ ദിലീപ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലില്‍ മദ്യവില്‍പ്പന നടത്തുന്നതിടയില്‍ പിടികൂടിയത്.ഇയാളുടെ പേരില്‍ മദ്യവില്‍പ്പനയ്ക്ക് നേരത്തെയും കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it