ഹെല്‍മറ്റ് നിബന്ധന: പരിഹാരം വേണമെന്ന് പമ്പുടമകള്‍

കൊച്ചി: ഇരുചക്രവാഹന യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങളോട് സഹകരിക്കാന്‍ പെട്രോള്‍ പമ്പുടമകള്‍ തയ്യാറാണെന്നും എന്നാല്‍, ഇതുമൂലം പമ്പുകള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്കുകൂടി പരിഹാരം കാണാന്‍ നിര്‍ദേശം നടപ്പാക്കുന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് വൈദ്യന്‍.
കേരളത്തില്‍ പമ്പുകളില്‍ ധാരാളം അക്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പമ്പുടമയെ കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് തന്നെ പ്രധാന ഉദാഹരണം. പമ്പുകളില്‍ ആയിരക്കണക്കിനു പേര്‍ക്ക് ഇന്ധനം കൊടുക്കുന്നത് മുന്നോ നാലോ ജീവനക്കാരാണ്. ഹെല്‍മറ്റിട്ടു വരുന്നവര്‍ക്ക് മാത്രമേ പെട്രോള്‍ കൊടുക്കുകയുള്ളൂവെന്ന് അവര്‍ വാശിപിടിച്ചാല്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടാവും.
പല കുറ്റകൃത്യങ്ങളും തെളിയിക്കാന്‍ പോലിസ് പെട്രോള്‍ പമ്പുകളിലെ സിസിടിവി കാമറയെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ധരിച്ച് വരുന്നവര്‍ കാട്ടുന്ന അതിക്രമങ്ങളില്‍ പ്രതികളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ബോധവല്‍ക്കരണമെന്ന നിലയില്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it