Flash News

ഹെല്‍ത്ത് കെയര്‍ ബില്ല് യുഎസ് ജനപ്രതിനിധിസഭ പാസാക്കി



വാഷിങ്ടന്‍: യുഎസില്‍ പുതിയ ഹെല്‍ത്ത് കെയര്‍ ബില്ല് ജനപ്രതിനിധി സഭ പാസാക്കി. ഒബാമാ കെയറിനു പകരമായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പദ്ധതിയാണ് ഹെല്‍ത്ത് കെയര്‍ ആക്ട്. ജനപ്രതിനിധി സഭയില്‍ ബില്ല് പാസായെങ്കിലും ബില്ല് സെനറ്റില്‍ കൂടി പാസാവേണ്ടതുണ്ട്. നേരിയ ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. ഇരുപത് റിപബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരേ വോട്ട് ചെയ്തു. അവിശ്വസനീയ ജയമെന്നായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഒബാമ കെയര്‍ മരിച്ചു. സെനറ്റില്‍ ബില്ല് പാസാവുമെന്നും ഒബാമ കെയറിനേക്കാള്‍ പ്രീമിയം കുറവാണ് ഇപ്പോഴത്തെ ബില്ലിനെന്നും ട്രംപ് പറഞ്ഞു.
Next Story

RELATED STORIES

Share it