ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നെന്ന്‌

തൊടുപുഴ: ആരോഗ്യ വകുപ്പിലെ ജൂനിയര്‍എച്ച്‌ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സ്ഥാനക്കയറ്റ തസ്തികയിലേക്ക് ജീവനക്കാ ര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി ആക്ഷേപം ഉയരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങളനുസരിച്ചാണ് 1995 മുതല്‍ പിഎസ്‌സി സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയര്‍ എച്ച്‌ഐമാരായി വിവിധ ജില്ലകളില്‍ നിയമിച്ചത്.
എന്നാല്‍, തുടര്‍ന്നു നടത്തിയ ഗസറ്റഡ് പദവി വരെയുള്ള വിവിധ സ്ഥാനക്കയറ്റത്തി ല്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ മുഴുവന്‍ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുകയും ചെയ്തു. മതിയായ യോഗ്യതയിലെങ്കില്‍ പിഎസ്‌സി എന്തിനാണ് അഡൈ്വസ് മെമ്മോയുടെ അടിസ്ഥാനത്തില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ ലിസ്റ്റ് ഒന്ന്, ലിസ്റ്റ് രണ്ട് ജില്ലാ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പില്‍ നിയമിച്ചതെന്നു ജീവനക്കാര്‍ ചോദിക്കുന്നു. സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത് പി എസ്‌സി അഡൈ്വസ് മെമ്മോ തിയ്യതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നു കോടതി ഉത്തരവുണ്ട്. എന്നാല്‍, ഇതൊക്ക മറന്നാണ് ബന്ധപ്പെട്ടവര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ അട്ടിമറി നടത്തിയിരിക്കുന്നതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിനിടെ, 208 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
സ്ഥാനക്കയറ്റം തടഞ്ഞതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇ ന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ കയറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ് ആയിരക്കണക്കിന് ജീവനക്കാര്‍. സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവര്‍ ഇന്‍സര്‍വീസ് ട്രെയ്‌നിങ് നേടണമെന്നു പിഎസ്‌സി യോഗ്യതയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങ ള്‍ക്കു മുമ്പ് ഇതേ ട്രെയ്‌നിങ് കിട്ടിയിട്ടും പല കാരണങ്ങള്‍ പറഞ്ഞു സ്ഥാനക്കയറ്റം മനപ്പൂര്‍വം തടയുകയാണെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ എന്നിവിടങ്ങളിലെല്ലാം സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ നിയമിക്കുന്നുണ്ട്.
വിവേചനം അവസാനിപ്പിക്കാ ന്‍ സര്‍ക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്നു കേരള സ്‌റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആശ്രാമം പി ആര്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it