Flash News

ഹെലികോപ്റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന



ന്യൂഡല്‍ഹി/ബെയ്ജിങ്: ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന്് അവകാശപ്പെട്ട് ചൈന. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ അതിര്‍ത്തി ലംഘിച്ച് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കു മുകളിലൂടെ പറന്നതായുള്ള റിപോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്നും സാധാരണയായി നടത്താറുള്ള വ്യോമനിരീക്ഷണം മാത്രമാണ് നടന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൂയിങ് പറഞ്ഞു. അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ ഇവിടെ സൈന്യം പട്രോളിങ് നടത്താറുണ്ടെന്നും ചുനൂയിങ് പറഞ്ഞു. ഇന്നലെ രാവിലെ 9.15ഓടെയാണ് ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയത്. വ്യോമിതിര്‍ത്തി ലംഘിച്ച ഹെലികോപ്റ്റര്‍ ചമോലിയിലെ ബറാഹോട്ടി പ്രദേശത്തിന് മുകളില്‍ നാല് മിനിറ്റ് നേരം പറന്ന ശേഷം തിരിച്ചുപായതായി ചമോലി പോലിസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് അറിയിച്ചിരുന്നു. ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിബ വിഭാഗത്തിലെ ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it