Flash News

ഹെലികോപ്റ്ററിന്റെ വാതില്‍ പൊളിഞ്ഞ് വീടിനു മുകളില്‍ വീണു



ഹൈദരാബാദ്: സെക്കന്തരാബാദിലെ ലാല്‍പേട്ടില്‍ പരിശീലന കോപ്റ്ററിന്റെ വാതില്‍ പൊളിഞ്ഞ് വീടിനു മുകളില്‍ വീണു. തെലങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടേതാണ് കോപ്റ്റര്‍. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും കോപ്റ്ററിന്റെ വാതില്‍ വലിയ ശബ്ദത്തോടെ പൊളിഞ്ഞുവീണത് നഗരത്തില്‍ പരിഭ്രാന്തി പരത്തി. ഗണേഷ് യാദവ് എന്നയാളുടെ വീടിനു മുകളിലാണ് വാതില്‍ പതിച്ചത്. ടെറസിനു മുകളില്‍ പെയിന്റിങ് നടക്കുകയായിരുന്നു. ജോലിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ അപകടം ഒഴിവായി. രണ്ടു യാത്രക്കാരുണ്ടായിരുന്ന ഡയമണ്ട്-എ 42 കോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കി. വ്യോമയാനമന്ത്രാലയ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ സേഫ്റ്റി അതോറിറ്റി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോപ്റ്ററിന്റെ വാതിലിന്റെ ഒരുഭാഗം പൊളിഞ്ഞ് വീടിന്റെ ടെറസില്‍ വീഴുകയായിരുന്നുവെന്ന് പൈലറ്റ് പറഞ്ഞു. കോപ്റ്ററില്‍ പരിശീലനത്തിലേര്‍പ്പെട്ട ഒരു വിദ്യാര്‍ഥിയും അധ്യാപകനുമാണുണ്ടായിരുന്നത്. ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനം നഗരത്തിന്റെ സമീപ്രദേശത്ത് തകര്‍ന്നുവീണിരുന്നു.
Next Story

RELATED STORIES

Share it