Flash News

ഹെലികോപ്റ്റര്‍ ഇടപാട് : ഇടനിലക്കാരന്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ യൂറോപ്യന്‍ ഇടനിലക്കാരന്‍ ഇറ്റലിയില്‍ അറസ്റ്റിലായി. കാര്‍ലോസ് ഗെറോസെയാണ് അറസ്റ്റിലായത്. 3600 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്റര്‍പോള്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഗോറോസെയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ നയതന്ത്ര നീക്കത്തിലൂടെ വിട്ടുകിട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it