Flash News

ഹെലികോപ്ടര്‍ ഇടപാട് കേസില്‍ സോണിയക്കെതിരേ തെളിവ് നല്‍കാന്‍ ഇറ്റലിയോട് മോഡി ആവശ്യപ്പെട്ടു: ആയുധ വ്യാപാരി

ഹെലികോപ്ടര്‍ ഇടപാട് കേസില്‍ സോണിയക്കെതിരേ തെളിവ് നല്‍കാന്‍ ഇറ്റലിയോട് മോഡി ആവശ്യപ്പെട്ടു: ആയുധ വ്യാപാരി
X
Lead-modi

ന്യൂഡല്‍ഹി;ഹെലികോപ്ടര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ തെളിവു നല്‍കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റോ റെന്‍സിയോടെ ആവശ്യപ്പെട്ടതായി ബ്രിട്ടീഷ് ആയുധ വ്യാപാരി. തെളിവ് നല്‍കിയാല്‍ ഇറ്റാലിയന്‍ ജയിലില്‍ കഴിയുന്ന കടല്‍ക്കൊള്ള കേസിലെ പ്രതികളെ മോചിപ്പിക്കാമെന്നും മോഡി പറഞ്ഞതായി ആയുധ വ്യാപാരിയായ ക്രിസ്റ്റ്യാന്‍ മൈക്കല്‍ കടല്‍ക്കൊള്ള കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര ട്രൈബ്യൂണലിനയച്ച കത്തില്‍ പറയുന്നു.
യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ 2015 സെപ്തംബറില്‍ മോഡി ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടന്നതെന്നും കത്തില്‍ പറഞ്ഞതായി എബിപി ലൈവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ ചര്‍ച്ചയില്‍ കടല്‍ക്കൊള്ളകേസില്‍ പ്രതിയായ നാവികരെ കുറിച്ച് ഇരുവരും സംസാരിച്ചു. ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ഗാന്ധികുടുംബത്തിനെതിരായി തെളിവ് വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇരു നേതാക്കന്‍മാരുടെയും കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്ക് അറിയില്ല.
എന്നാല്‍ മൈക്കലിന്റെ പ്രസ്താവന വിഡ്ഢിത്തമാണെന്നും ഇതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
അതിനിടെ ഇറ്റാലിയന്‍ സര്‍ക്കാരും ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ കത്തിലുള്ള കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി മൈക്കല്‍ പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്ര കോടതി എന്തു നിലപാടെടുക്കുമെന്ന് ലോകം ഒറ്റുനോക്കുകയാണ്.
അന്താരാഷ്ട്ര കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക്് തെളിവുകള്‍ നല്‍കുമെന്നും മൈക്കല്‍ പറഞ്ഞു.  2012ലാണ് കേരളാ തീരത്ത് രണ്ടു മല്‍സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം വഷളായത്.

2010ല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുമ്പോള്‍ വിവിഐപികളുടെ സുരക്ഷയ്ക്കായി  ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുകളുമായി ബന്ധപ്പെട്ട ഇടപാടാണ് 2013ലെ ഹെലികോപ്ടര്‍ വിവാദം. ഈ കേസില്‍ സോണിയാ ഗാന്ധിയും ഉള്‍പ്പെട്ടിരുന്നു. ഇറ്റലിയിലെ പ്രതിരോധ നിര്‍മ്മാണ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 4,000 കോടിയോളം രൂപയുടെ ഇടപാട് നടത്തിയിരുന്നു. അഗസ്താ വെസ്റ്റ്‌ലാന്‍ഡസ് എന്നു പേരുള്ള 12 ഹെലികോപ്ടറുകള്‍ വില്‍ക്കാനായിരുന്നു കരാര്‍. ഏ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോഴാണ് ഇടപാട് നടന്നത്.  ഈ കേസില്‍ തെളിവ് നല്‍കാനാണ് മോഡി ഇറ്റലിയോട് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it