Flash News

ഹെയ്‌റോ സ്‌പെയിനിന്റെ പുതിയ പരിശീലകന്‍

ഹെയ്‌റോ സ്‌പെയിനിന്റെ പുതിയ പരിശീലകന്‍
X


മാഡ്രിഡ്: മുന്‍ സ്പാനിഷ് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ഹെയ്‌റോ സ്പാനിഷ് ടീമിന്റെ പരിശീലകനാവും. ലോകകപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജുലെന്‍ ലോപെറ്റഗുയിയെ സ്പാനിഷ് ടീം പുറത്താക്കിയതിന് പിന്നാലെയാണ് ഹെയ്‌റോയുടെ നിയമനം. 50കാരനായ ഹെയ്‌റോ റയല്‍ മാഡ്രിഡിന് വേണ്ടി 14 വര്‍ഷത്തോളം ബൂട്ടണിഞ്ഞിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം മൂന്ന് ലോകകപ്പിലും ജഴ്‌സിയണിഞ്ഞ ഹെയ്‌റോ 2005ലാണ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. 2014മുതല്‍ റയല്‍ മാഡ്രിഡിന്റെ സഹപരിശീലകനായും ഹെയ്‌റോ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്പാനിഷ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബായ റയല്‍ ഒവിഡിയോയുടെ പരിശീലകനായിരുന്നു.
Next Story

RELATED STORIES

Share it