ഹെയ്തിയില്‍ താല്‍ക്കാലിക സര്‍ക്കാരിന് ധാരണ

പോര്‍ട്ടോ പ്രിന്‍സ്: കാരിബീയന്‍ രാജ്യമായ ഹെയ്തിയില്‍ താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹെയ്തിയിലെ രാഷ്ട്രീയ നേതൃത്വം ധാരണയിലെത്തി. രാജ്യം രാഷ്ട്രീയ അസ്ഥിരതയിലേക്ക് നീങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ധാരണ. ഇതുപ്രകാരം പാര്‍ലമെന്റ് നാലു മാസത്തേക്ക് താല്‍ക്കാലിക പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഇരു പാര്‍ലമെന്റുകളുടെയും അധ്യക്ഷന്‍മാരാണ് ധാരണയില്‍ ഒപ്പുവച്ചത്. പാര്‍ലമെന്റ് നിര്‍ദേശിക്കുന്നതു വരെ പ്രധാനമന്ത്രി ഇവാന്‍സ് പോള്‍ സ്ഥാനത്ത് തുടരും. രണ്ടാംഘട്ട പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 24ന് നടത്തും. മെയ് 14ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലെ പ്രസിഡന്റ് മിഷേല്‍ മാര്‍ട്ടെല്ലിയുടെ അഞ്ചുവര്‍ഷ കാലയളവ് ഞായറാഴ്ച അവസാനിച്ചിരുന്നു. രണ്ടാംഘട്ട പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങളും കൃത്രിമവും നടന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പ് കഴിഞ്ഞ മാസം മാറ്റിവച്ചിരുന്നു.
Next Story

RELATED STORIES

Share it