Idukki local

ഹെഡ്‌ലൈറ്റ് പണിമുടക്കി, യാത്രക്കാര്‍ മണിക്കൂറുകള്‍ പെരുവഴിയിലായി

വണ്ടിപ്പെരിയാര്‍: നിറയെ യാത്രക്കാരുമായിപ്പോയ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് പണിമുടക്കി. യാത്രക്കാര്‍ പെരുവഴിയിലായത് ഒരു മണിക്കൂറോളം. വണ്ടിപ്പെരിയാറ്റില്‍ നിന്ന് ആനക്കുഴിയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസാണ് കക്കിക്കവലയ്ക്ക് സമീപത്തുവച്ച് കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ ലൈറ്റ് തകരാറിലായ—ത്. ഗ്രാമീണ റൂട്ടിലൂടെന്ന ബസായതിനാല്‍ പെരിയാറ്റില്‍ നിന്ന് രാത്രിയില്‍ അവസാന ട്രിപ്പായി സര്‍വീസ് നടത്തുന്ന ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
അര മണിക്കൂറിന് ശേഷം കുമളി ഡിപ്പോയില്‍ നിന്നും മെക്കാനിക്ക് എത്തി തകരാര്‍ പരിഹരിച്ചാണ് ബസ് പോയത്. കാലപ്പഴക്കം ചെന്ന ബസുകളാണ് ഇത്തരത്തില്‍ ഗ്രാമീണ റോഡുകളിലൂടെ സര്‍വീസ് നടത്തുന്നത്. ഇടവേളകളില്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും ആരോപണം ശക്തമാണ്. കുമളി ഡിപ്പോയില്‍ നിന്നും മാത്രം നാലോളം ബസുകള്‍ കാലപ്പഴക്കം ചെന്നവയുണ്ട്.
വനമേഖലയിലൂടെ സര്‍വീസ് നടത്തുന്ന കുമളിപത്തനംതിട്ട ബസ് തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. മിക്കപ്പോഴും വനത്തിനുള്ളില്‍ തകരാറിലായി കിടക്കുന്നതും പതിവാണ്. മലയോര മേഖലയിലൂടെയും ഉള്‍ഗ്രാമങ്ങളിലൂടെയും ഓടുന്ന ബസ്സുകള്‍ കൂടുതല്‍ സുരക്ഷയും കുറ്റമറ്റത്തും ആക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അധികൃതര്‍ പരിഗണിക്കാറില്ല. ഏറ്റവും മോശം ബസ്സുകളാണ് ഇത്തരം റൂട്ടുകളില്‍ ഓടുക. ഇത് നാട്ടുകാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
Next Story

RELATED STORIES

Share it