Flash News

ഹെഡ്‌ലിയെ കണ്ടിരുന്നുവെന്ന് ശിവസേനാ മുന്‍അംഗത്തിന്റെ വെളിപ്പെടുത്തല്‍

ഹെഡ്‌ലിയെ കണ്ടിരുന്നുവെന്ന് ശിവസേനാ മുന്‍അംഗത്തിന്റെ വെളിപ്പെടുത്തല്‍
X
shiv-sena-newമുംബൈ: ഡേവിഡ് ഹെഡ്‌ലിയെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്തുവെച്ച് താന്‍ കണ്ടിരുന്നുവെന്ന് മുന്‍ശിവസേനാ അംഗത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ശിവസേനാ അംഗവുമായി സൗഹൃദം സ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചുവെന്ന്് ഹെഡ്‌ലി കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണിത്.
വിലാസ് വര്‍കേ എന്നയാളടോടൊപ്പം ഹെ്ഡ്‌ലി തന്നെ സേനാ ആസ്ഥാനത്തിന് പുറത്തുവെച്ച് കണ്ട് അകത്തുകയറി കാണാന്‍ അനുമതി ചോദിച്ചുവെന്നും താന്‍ അത് അനുവദിച്ചില്ലെന്നുമാണ് രാജാറാം റെഗെ എന്ന മുന്‍ സേനാ അംഗം പറഞ്ഞത്. കൂടിക്കാഴ്ച രണ്ടുമിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളുവെന്നും റെഗെ പറഞ്ഞു. ഹെഡ്‌ലിയെയോ വാര്‍കെയെയോ അതിന് മുന്‍പ് പരിചയമുണ്ടായിരുന്നില്ലെന്നും  മുംബൈ ആക്രമണത്തെത്തുടര്‍ന്ന്് അന്വേഷണ ഏജന്‍സികള്‍ തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും റെഗെ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it