Flash News

ഹെഗ്‌ഡെയെപ്പോലുള്ളവര്‍ക്ക് വേണ്ടത് മനോരോഗ ചികിത്സ: അന്നാ ഹസാരെ

ഹെഗ്‌ഡെയെപ്പോലുള്ളവര്‍ക്ക്  വേണ്ടത് മനോരോഗ ചികിത്സ: അന്നാ ഹസാരെ
X
ബലേഗാവി: കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്്‌ഡെയെപ്പോലുള്ളവരെ മനോരോഗ കേന്ദ്രത്തില്‍ ചികിത്സിക്കുകയാണ് വേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റുമെന്ന ഹെഗ്‌ഡെയുടെ പ്രസ്താവനയാണ് ലോക് പാല്‍ കാമ്പയിന്‍ നായകനായിരുന്ന ഹസാരെയെ രോഷം കൊള്ളിച്ചത്.


ഭരണഘടന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹസാരെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഭരണഘടനാ ശില്‍പ്പികള്‍ ഉള്‍ചേര്‍ത്ത ആശയങ്ങളും മൂല്യങ്ങളും കാരണമാണ് രാജ്യത്തെ ബഹുസ്വരതയും ഫെഡറല്‍ ഘടനയും കോട്ടംതട്ടാതെ നിലനില്‍ക്കുന്നത്. അതിനിടെ മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ഹസാരെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ അഴിമതി മുക്തമാക്കുമെന്ന ലക്്ഷ്യം നേടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും, ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ നിരോധത്തിലൂടെ അഴിമതി തടയാനായില്ലെന്നും ഹസാരെ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it