Flash News

ഹൃദയാരോഗ്യത്തെ ഏറ്റവുമധികം ബാധിക്കുന്നത് ജോലിയിലെ സമ്മര്‍ദം



കൊച്ചി: തൊഴിലിടങ്ങളിലെ ദൈര്‍ഘ്യമേറിയ പ്രവൃത്തിസമയം, ജോലി സമ്മര്‍ദം എന്നിവ ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാവുന്നുവെന്ന് 75 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടതായി സഫോള ലൈഫ് പഠന റിപോര്‍ട്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡല്‍ഹി, മുംബൈ, ലഖ്‌നോ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ 1306 ആളുകളില്‍ നിന്നായി ശേഖരിച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഹൃദയാരോഗ്യത്തെപ്പറ്റി കാര്യമായ ബോധവല്‍ക്കരണപരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ഹൃദയ രോഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടാവുന്നത്. 83 ശതമാനം ആളുകള്‍ രുചികരമായ ഫാസ്റ്റ്ഫുഡുകളെ ആശ്രയിക്കുന്നവരും 74 ശതമാനം പേര്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് രുചിയില്ലെന്നു കരുതി  ഹൃദയാരോഗ്യം ശ്രദ്ധിക്കാതെ കഴിക്കുന്നവരുമാണ്. ദൈര്‍ഘ്യമേറിയ ജോലിസമയം 80 ശതമാനം പേര്‍ക്ക് ദുരിതമാവുമ്പോള്‍ 69 ശതമാനം ആളുകള്‍ക്ക് ദീര്‍ഘയാത്രാ സമയവും 76 ശതമാനം ആളുകള്‍ക്ക് (സ്ത്രീകളില്‍ മാത്രം 70 ശതമാനം) തൊഴിലിടങ്ങളിലേയും വീട്ടിലേയും സമ്മര്‍ദങ്ങളും ആരോഗ്യ പരിപാലനത്തിന് ബുദ്ധിമുട്ടാവുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍, ടാബ്‌ലറ്റ് എന്നിവയുടെ ഉപയോഗം(69 ശതമാനം), ജോലി സ്ഥലത്തും വീടുകളിലും വ്യായാമം/നടത്തം/ യോഗ എന്നിവയ്ക്ക് സ്ഥലത്തിന്റെ ലഭ്യതക്കുറവ്(66 ശതമാനം), ഉറക്കമില്ലായ്മ(74 ശതമാനം) തുടങ്ങിയ കാരണങ്ങളും ഹൃദയാരോഗ്യ സംരക്ഷണത്തിന് തടസ്സമാവുന്നതായി സഫോള ലൈഫ് പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it