ഹൂഥികള്‍ യമന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: ഹൂഥികള്‍ സൗദി അറേബ്യയുടെ അയല്‍ക്കാരാണെന്നും അവര്‍ യമന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും സൗദി വിദേശകാര്യ മന്ത്രി അദില്‍ അല്‍ ജൂബെയ്ര്‍. ഞങ്ങള്‍ ഹൂഥികളെ അംഗീകരിച്ചാലും അംഗീകരിക്കാതിരുന്നാലും അവര്‍ യമന്റെ ഭാഗമാണ്. ഐഎസിനെയും അല്‍ഖാഇദയെയും യമനിലും ലോകത്തുള്ള മറ്റെവിടെയും വേരുറപ്പിക്കാന്‍ അനുവദിക്കരുത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കുവൈത്തില്‍ യുഎന്‍ മധ്യസ്ഥതയില്‍ യമന്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹൂഥികളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തിലാണ് മന്ത്രിയുടെ പ്രസ്താവന. റമദാനുമുമ്പ് പകുതി തടവുകാരെ കൈമാറാന്‍ സര്‍ക്കാരും ഹൂഥികളും കഴിഞ്ഞയാഴ്ച ധാരണയിലെത്തിയിരുന്നു. സര്‍ക്കാരുമായുള്ള സംഘര്‍ഷത്തില്‍ ഹൂഥികള്‍ക്കെതിരേ സൗദി നേതൃത്വത്തിലുള്ള സഖ്യസേന കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്ത് വ്യോമാക്രമണം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it