ഹൂഡയ്‌ക്കെതിരായ കേസ് സിബിഐക്ക്

ന്യൂഡല്‍ഹി: വ്യവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരായ കേസ് സിബിഐക്കു കൈമാറി. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ ഹൂഡ ഹരിയാന നഗരവികസന അതോറിറ്റി ചെയര്‍മാനുമായിരുന്നു. ഈ സമയത്ത് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്. സംസ്ഥാന സര്‍ക്കാരും നിരവധി ഉദ്യോഗസ്ഥരും പ്രതികളായ കേസ് ഹരിയാന വിജിലന്‍സ് വിഭാഗം സിബിഐക്കു കൈമാറുകയായിരുന്നു.
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസത്തിനു ശേഷവും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചെന്നും ഇത്തരത്തില്‍ 14 പേര്‍ക്ക് വിലകുറച്ചും അനധികൃതമായും ഭൂമി അനുവദിച്ചുവെന്നുമാണ് ഹൂഡയ്ക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസ്. ഹൂഡയെ കൂടാതെ വിരമിച്ച ഐഎഎസ് ഓഫിസര്‍ ഡി പി എസ് നാഗല്‍, ഡിവൈഎസ്പി ബി ബി തനേജ തുടങ്ങി നിരവധി പ്രമുഖരും കേസില്‍ പ്രതികളാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നിര്‍ദേശപ്രകാരമാണ് ഹൂഡയ്ക്കും മറ്റുള്ളവര്‍ക്കുമെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസ് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് ഹൂഡ പ്രതികരിച്ചു.
Next Story

RELATED STORIES

Share it