ഹൂഡയുടെ ഉപദേഷ്ടാവിനെതിരേ രാജ്യദ്രോഹത്തിന് കേസ്

ഹിസാര്‍: ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂവിന്ദര്‍ ഹൂഡയുടെ അടുത്ത സഹപ്രവര്‍ത്തകന്‍ കന്‍വീരേന്ദറിനെതിരേ ഹരിയാന പോലിസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ജാട്ട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഓഡിയോ ടേപ്പിനെ ആധാരമാക്കിയാണ് പോലിസ് കേസെടുത്തത്.
വീരേന്ദറും മാന്‍സിങ്ദലാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളാണു ടേപ്പിലുള്ളത്. രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇരുവര്‍ക്കുമെതിരേ ചുമത്തിയാണ് കേസെടുത്തതെന്ന് ഡിജിപി യശ്പാല്‍ മാലിക് പറഞ്ഞു.
ദിപാനി സ്വദേശിയായ പങ്കജ് കുമാര്‍ എന്നയാളുടെ പരാതിയിലാണു നടപടി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it