ഹുസൈനബ്ബ വധം: മൂന്ന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മംഗളൂരു: ഉഡുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ (61) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. എച്ച് പ്രസാദ് (32(, ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പോലിസിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ ഹരിയടുക്ക പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി എന്‍ കുമാറിനെ ഉഡുപ്പി ജില്ലാ പോലിസ് സൂപ്രണ്ട് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കാലിക്കച്ചവടത്തിനിറങ്ങിയ ഹുസൈനബ്ബയെ പോലിസ് പിന്തുടര്‍ന്നിരുന്നു. ഇതറിഞ്ഞ ഹുസൈനബ്ബയുള്‍പ്പെടെയുള്ള നാലുപേരും വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. മൂന്നുപേര്‍ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമാണ് ഓടിയത്. ഹുസൈനബ്ബയുടെ പിറകേയാണ് പോലിസ് പോയത്. ഇതിനു പിന്നാലെ 11 മണിയോടെ കുന്നിന്‍മുകളില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it