ഹുസൈനബ്ബ: ഘാതകരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ഉഡുപ്പി: പശുക്കടത്ത് ആരോപിച്ച് സംഘപരിവാരം മര്‍ദിച്ചു കൊലപ്പെടുത്തിയ ഉഡുപ്പിയിലെ ഹുസൈനബ്ബയുടെ ഘാതകരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. അടുത്ത മാസം 11വരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ഡി എന്‍ കുമാര്‍ അടക്കമുള്ള കേസിലെ ഒമ്പത് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
തലയ്‌ക്കേറ്റ ക്രൂരമര്‍ദനമാണ് ഹുസൈനബ്ബയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 30നാണ് ഉഡുപ്പി ജില്ലയിലെ പെര്‍ദൂരിനടുത്ത ഷേനാര്‍ബെട്ടില്‍ 62കാരനായ ഹുസൈനബ്ബയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് നടത്തുകയാണെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഹുസൈനബ്ബയെ കൊന്നതെന്ന് സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി എന്‍ കുമാര്‍ അടക്കം 11 പേരാണ് അറസ്റ്റിലായത്.
Next Story

RELATED STORIES

Share it