Flash News

ഹുര്‍റിയത്ത് നേതാക്കള്‍ക്ക് ഏതു രാജ്യത്തെ പ്രതിനിധികളുമായും ചര്‍ച്ച നടത്താമെന്ന് കേന്ദ്രം

ഹുര്‍റിയത്ത് നേതാക്കള്‍ക്ക് ഏതു രാജ്യത്തെ പ്രതിനിധികളുമായും ചര്‍ച്ച നടത്താമെന്ന് കേന്ദ്രം
X
hurriyath conference leaders

കശ്മീരിലെ ഹുര്‍റിയ്യത്ത് കോണ്‍ഫ്രന്‍സ് നേതാക്കള്‍ക്കെതിരായ നിലപാടില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് നിലപാട് മാറ്റം. ഹുര്‍റിയ്യത്ത് കോണ്‍ഫ്രന്‍സ് നേതാക്കള്‍ മറ്റു ഇന്ത്യന്‍ പൗരന്‍മാരെ പോലെ തന്നെ ആണെന്നും അവര്‍ക്ക് ഏതു രാജ്യത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിങ് പറഞ്ഞതായി കശ്മീര്‍ ലൈഫ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്താന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന ആഘോഷത്തില്‍ ഹുര്‍റിയ്യത്ത് നേതാക്കളെ ക്ഷണിച്ചതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. [related]
ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് വികെ സിങ്ങിന്റെ പ്രതികരണം. ജമ്മു കശ്മീര്‍ സംസ്ഥാനം പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണ്. അത് കൊണ്ടു തന്നെ കശ്മീരി 'നേതാക്കള്‍' എന്ന് വിളിക്കുന്ന ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. അവര്‍ക്ക് ഏതു രാജ്യത്തെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താന്‍ ഒരു തടസ്സവുമില്ലെന്നും രേഖാ മൂലം മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ലാഹോര്‍ പ്രഖ്യാപനത്തിന്റേയും ഷിംല കരാറിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യ-പാക്ക് ഉഭയകക്ഷി ചര്‍ച്ചകളില്‍ മൂന്നാമത് ഒരു കക്ഷിയുടെ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും വികെ സിങ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it