ഹുര്‍രിയത്തിന് ആരുമായും ചര്‍ച്ചയാവാം: കേന്ദ്രം

ശ്രീനഗര്‍: കശ്മീരിലെ ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്കെതിരായ നിലപാടില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് നിലപാട് മാറ്റം. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ മറ്റു ഇന്ത്യന്‍ പൗരന്‍മാരെ പോലെ തന്നെയാണെന്നും അവര്‍ക്ക് ഏതു രാജ്യത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് പറഞ്ഞതായി കശ്മീര്‍ ലൈഫ് റിപോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ ദേശീയ ദിനത്തോടനുബന്ധിച്ചു ഡല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന ആഘോഷത്തില്‍ ഹുര്‍രിയത്ത് നേതാക്കളെ ക്ഷണിച്ചതിനെതിരേ ഇന്ത്യ വിമര്‍ശനമുന്നയിച്ചിരുന്നു. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണ്. അത് കൊണ്ടു തന്നെ കശ്മീരി നേതാക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. അവര്‍ക്ക് ഏതു രാജ്യത്തെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താന്‍ തടസ്സങ്ങളൊന്നുമില്ലെന്നും രേഖാമൂലം മറുപടി നല്‍കിയെന്നാണ് റിപോര്‍ട്ട്. ലാഹോര്‍ പ്രഖ്യാപനത്തിന്റേയും ഷിംല കരാറിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യപാക് ഉഭയകക്ഷി ചര്‍ച്ചകളില്‍ മൂന്നാമത് ഒരു കക്ഷിയുടെ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും സിങ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it