Flash News

ഹുമയൂണിന്റെ ശവകുടീരം തകര്‍ത്ത് ഖബര്‍സ്ഥാനായി ഉപയോഗിക്കണമെന്ന് ശിയ നേതാവിന്റെ കത്ത്

ഹുമയൂണിന്റെ ശവകുടീരം തകര്‍ത്ത് ഖബര്‍സ്ഥാനായി ഉപയോഗിക്കണമെന്ന് ശിയ നേതാവിന്റെ കത്ത്
X


ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം തകര്‍ക്കണമെന്നാവശ്യപ്പെട്ട് ശിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശ് സെന്‍ട്രല്‍ ശിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ശവകുടീരം തകര്‍ത്ത് 35 ഏക്കര്‍ വരുന്ന സ്ഥലം മുസ്‌ലിങ്ങളുടെ ഖബര്‍സ്ഥാനായി ഉപയോഗിക്കണമെന്നാണ് വസീം റിസ്‌വിയുടെ ആവശ്യം. ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്ക് ഖബറടക്കാന്‍ ഇടമില്ലാത്തത് വലിയൊരു പ്രശ്‌നമാണെന്നും ഹുമയൂണിന്റെ ശവകുടീരം പൊളിച്ചുമാറ്റിയാല്‍ ഇതിനായി സ്ഥലം കണ്ടെത്താമെന്നും അദ്ദേഹം പറയുന്നു. താജ് മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് മറ്റൊരു മുഗള്‍ സ്മാരകം തകര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നത്. ശിയാ ബോര്‍ഡ് നേരത്തേ അയോധ്യയില്‍ പള്ളി തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹരജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. ശവകുടീരങ്ങള്‍ മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമല്ലാത്തതിനാല്‍ അത് തകര്‍ക്കുന്നതിന് തടസമില്ലെന്നും റിസ്‌വി പറയുന്നു.


[related]
Next Story

RELATED STORIES

Share it