Second edit

ഹുക്കകള്‍



മനോഹരമായ പരവതാനികളിലിരുന്നു ഹുക്ക വലിച്ചുകൊണ്ട് സംഗീതവും നൃത്തവും ആസ്വദിക്കുന്ന നവാബുമാരുടെയും സുല്‍ത്താന്‍മാരുടെയും ചിത്രം ഉത്തരേന്ത്യന്‍ സിനിമകളിലൂടെ നാം പലതവണ കണ്ടിട്ടുണ്ട്. ആ കാലഘട്ടത്തോടുകൂടി ഹുക്കാവലി മറഞ്ഞുപോയില്ല. ഇന്നും നഗരങ്ങളില്‍ ഹുക്കാ ബാറുകളും പാര്‍ലറുകളുമുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാര വൈദ്യനായിരുന്ന ഇര്‍ഫാന്‍ ശെയ്ഖാണ് മുഗള്‍സാമ്രാജ്യത്തില്‍ ഹുക്കാവലി കൊണ്ടുവന്നതെന്നു പറയപ്പെടുന്നു. പുകവലിശീലം ഇല്ലാതാക്കാന്‍ കൊണ്ടുവന്ന ഹുക്ക പിന്നീട് സ്റ്റാറ്റസ് സിമ്പലായി മാറി. കൊയിലാണ്ടിയിലെ ഹുക്കകള്‍ അറബ് രാജ്യങ്ങളില്‍ പ്രശസ്തമാണ്. 500 രൂപ മുതല്‍ 15,000 രൂപ വരെ വിലവരുന്ന ഹുക്കകള്‍ അവിടെ നിര്‍മിച്ചിരുന്നു. അഞ്ചു നൂറ്റാണ്ടു മുമ്പ് യമനികളാണ് കൊയിലാണ്ടിയില്‍ ഹുക്ക നിര്‍മാണത്തിനു തുടക്കമിട്ടത്. ഗള്‍ഫില്‍ മലബാര്‍ ഹുക്ക എന്നറിയപ്പെടുന്നു. ഒരു മണിക്കൂര്‍ ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നു ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘശ്വാസത്തിലൂടെ വലിച്ചെടുക്കുന്ന പുക ശ്വാസകോശത്തിന്റെ അടിത്തട്ടില്‍ വരെ ചെന്നെത്തുമത്രേ. ഹൈദരാബാദിലും ഡല്‍ഹിയിലും മുംബൈയിലുമുള്ള ഹുക്കാ ബാറുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതമാവുന്നത് അതിന്റെ അനാരോഗ്യപ്രവണത പരിഗണിച്ചാണ്.
Next Story

RELATED STORIES

Share it