Flash News

ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി

ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി
X
Hizbollah_

കെയ്‌റോ: ലബ്‌നാന്‍ സംഘമായ ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി. കഴിഞ്ഞ ദിവസം സമാപിച്ച അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം. നേരത്തേ ജിസിസിയും ഹിസ്ബുല്ലയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വിഷയമായി ബന്ധപ്പെട്ടു നടന്ന വോട്ടെടുപ്പില്‍ ഇറാഖും ലബ്‌നാനും വിട്ടുനിന്നു. ഉച്ചകോടിയില്‍ ഇറാഖിലെ സായുധ സംഘങ്ങളെ ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം ജഅ്ഫരി പ്രശംസിച്ചത് സൗദി പ്രതിനിധികളെ കുപിതരാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സൗദി പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it