Flash News

ഹിറ്റ്‌ലറുടെ ജര്‍മനിയുമായി ഇന്ത്യയ്ക്ക് സാമ്യമുണ്ടായിരുന്നത് ഇന്ദിരയുടെ കാലത്തെന്ന് അമിത്ഷാ

ഹിറ്റ്‌ലറുടെ ജര്‍മനിയുമായി ഇന്ത്യയ്ക്ക് സാമ്യമുണ്ടായിരുന്നത് ഇന്ദിരയുടെ കാലത്തെന്ന് അമിത്ഷാ
X
AMITSHAHന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഹിറ്റ്‌ലറുടെ ജര്‍മനിയുമായി ഏറ്റവുമധികം സമാനതകളുണ്ടായിരുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്‍ കീഴിലെ അടിയന്തിരാവസ്ഥക്കാലത്തായിരുന്നുവെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ജെഎന്‍യുവിലെ വിദ്യാര്‍ഥിവേട്ടയെ ഹിറ്റ്‌ലറുടെ കാലത്തെ സംഭവങ്ങളോട് രാഹുല്‍ ഉപമിച്ചതിന് മറുപടിയായാണ് ഷാ ഇക്കാര്യം ബ്ലോഗിലെഴുതിയത്.
സര്‍ക്കാര്‍ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതാണോ ശരിയെന്നും രാഹുല്‍ ദേശവിരുദ്ധതയെ പിന്തുണയ്ക്കുകയാണോ എന്നും അമിത് ഷാ ചോദിച്ചു.
രാഹുല്‍ ഉള്‍പ്പെടയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജെഎന്‍യുവിലെ പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച കാര്യങ്ങള്‍ അവര്‍ക്ക്് ദേശതാല്‍പര്യമെന്നത് മനസില്‍പ്പോലും ഇല്ല എന്നാണ് വ്യക്തമാക്കുന്നതെന്നും ഷാ ആരോപിച്ചു.
മോഡി സര്‍ക്കാര്‍ കശ്മീരില്‍പ്പോലും ദേശവിരുദ്ധ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചുവെങ്കിലും കോണ്‍ഗ്രസ്  ജെഎന്‍യുവിലെ നാണംകെട്ട സംഭവത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നതെന്നും അമിത്ഷാ ആരോപിച്ചു.
Next Story

RELATED STORIES

Share it