Second edit

ഹിരോഷിമ

ഈയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഹിരോഷിമ സന്ദര്‍ശിക്കും. 1945 ആഗസ്ത് 6ന് രാവിലെ ഈ നഗരത്തിലാണ് അമേരിക്ക ആറ്റം ബോംബ് പ്രയോഗിച്ചത്. അതിന്റെ ഭയാനകമായ ദുരന്തഫലങ്ങളില്‍ നിന്ന് ഇനിയും ഹിരോഷിമ വിമുക്തി നേടിയിട്ടുമില്ല.
ആദ്യമായാണ് അധികാരത്തിലിരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഹിരോഷിമയിലേക്കു പോവുന്നത്. ഓര്‍മകള്‍ നടുക്കുന്നതാണെങ്കിലും അന്നാട്ടിലെ ജനങ്ങളോടു മാപ്പു പറയാനൊന്നും പ്രസിഡന്റ് ഉദ്ദേശിക്കുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയത് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതോടെയാണ്.
എന്നിരുന്നാലും ആണവാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങളും ഓര്‍മകളും ഒഴിവാക്കാന്‍ പ്രസിഡന്റ് ഒബാമയ്ക്കു സാധിക്കുകയില്ല. ഹിരോഷിമയിലെ യുദ്ധ മ്യൂസിയത്തില്‍ ആക്രമണത്തിന്റെ ഭീകരത പ്രസരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളുണ്ട്. അതില്‍ പ്രധാനം ആണവ വിസ്‌ഫോടനത്തിനു ശേഷം ആകാശത്തു രൂപപ്പെട്ട കൂണിന്റെ ആകൃതിയുള്ള പൊടിപടലങ്ങളുടെ ഒരു മേഘത്തിന്റെ ചിത്രമാണ്. ഈ ചിത്രം വിസ്‌ഫോടനം നടന്നു മൂന്നു മണിക്കൂര്‍ കഴിഞ്ഞ് എടുത്തതാണെന്നു ഗവേഷകര്‍ പറയുന്നു. വാസ്തവത്തില്‍ അതു വിസ്‌ഫോടനത്തിന്റെ ചിത്രമല്ല. മറിച്ച് സംഭവത്തിനു ശേഷം നഗരമാകെ കൊടും തീപ്പിടിത്തമുണ്ടായപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ പുകപടലമാണു ചിത്രത്തിലുള്ളത് എന്നു ഗവേഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it