Flash News

ഹിരോഷിമ; മാപ്പ് പറയില്ലെന്ന് ഒബാമ

ഹിരോഷിമ; മാപ്പ് പറയില്ലെന്ന് ഒബാമ
X
hiroshima.

ന്യൂയോര്‍ക്ക്: ജപ്പാനിലെ ഹിരോഷിമായിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതില്‍ മാപ്പ് പറയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.വെള്ളിയാഴ്ച ഹിരോഷിമ സന്ദര്‍ശിക്കാനിരിക്കെയാണ് ഒബാമയുടെ ഞെട്ടിക്കുന്ന പ്രസ്താവന. ഒരു ജപ്പാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. യുദ്ധത്തിന് നേതൃത്വം നല്‍കുന്ന സമയത്ത് പല തീരുമാനങ്ങളും കൈക്കൊള്ളേണ്ടിവരും.അതില്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമില്ല.തന്റെ പദവിയും പരിചയവും വച്ചാണ് താന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതെന്നും ഒബാമ പറഞ്ഞു.

barack-obama-afp_
രണ്ടാം ലോകമഹായുദ്ധ കാലത്ത് 1945 ആഗസ്തിലാണ് അമേരിക്ക ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചത്. രണ്ടരലക്ഷം പേരാണ് അന്ന് ഹിരോഷിമായിലും നാഗസാക്കിയിലുമായി കൊല്ലപ്പെട്ടത്. അണുബോംബ് വര്‍ഷത്തിന് ശേഷം ലക്ഷം പേര്‍ പിന്നീട് പല രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്നും അതിന്റെ ഇരകള്‍ ജീവിച്ചിരിപ്പുണ്ട്.
ഹിരോഷിമാ ദുരന്തത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ജപ്പാന്‍ സന്ദര്‍ശിക്കുന്നത്.
Next Story

RELATED STORIES

Share it