Flash News

ഹിമാചല്‍ മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു

ഹിമാചല്‍ മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു
X
ഷിംല: ഹിമാചല്‍പ്രദേശ്  മുഖ്യമന്ത്രിയായി ജയ്‌റാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ ആചാര്യ ദേവ്വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.



പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിയയുടെ 13 മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  ജയ്‌റാം താക്കൂറിനെ കൂടാതെ മഹേന്ദ്ര സിങ്, സുരേഷ് ഭരദ്വാജ്, അനില്‍ ശര്‍മ, സര്‍വീന്‍ ചൗധരി, റാം ലാല്‍ മാര്‍കണ്ടെ, വിപിന്‍ സിങ് പര്‍മര്‍, വീരേന്ദര്‍ കന്‍വര്‍, വിക്രം സിങ്, ഗോവിന്ദ് സിങ്, രാജീവ് സഹ്ജല്‍, കിഷന്‍ കപൂര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്തിന്റെ പതിന്നാലാമത്തെ മുഖ്യമന്ത്രിയാണ് ജയ്‌റാം.ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണ് താക്കൂറിന് മുഖ്യമന്ത്രിയാകാന്‍ നറുക്കുവീണത്.
Next Story

RELATED STORIES

Share it