Flash News

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പണം നല്‍കാന്‍ തിര. കമ്മീഷന്‍ അനുമതി



ന്യൂഡല്‍ഹി: വരും ദിസങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. പബ്ലിസിറ്റിയുണ്ടാക്കാതെ നല്‍കാമെന്ന വ്യവസ്ഥയിലാണ് അനുമതി. തൊഴിലുറപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട വിഹിതമാണ് ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത്.  ഇരു സംസ്ഥാനങ്ങളിലും ഒരേ കാലയളവിലാണ് നിയമസഭാ കലാവധി പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവച്ച കമ്മീഷന്‍ നടപടി ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷന്റെ പുതിയ നടപടി. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പു നടക്കുന്ന ഹിമാചല്‍പ്രദേശില്‍ ഇന്നാണ് വോട്ടെടുപ്പ്. രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് അടുത്ത മാസം ഒമ്പതിനാണ്. 2017-18 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ രണ്ടാംഘട്ട ഗഡു നല്‍കുന്നതിന് അനുമതി തേടി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. മാധ്യമങ്ങള്‍ വഴിയോ മറ്റൊ ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവില്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ മാത്രം ബാധകമായ വിഷയമായിരിക്കുമെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it