Flash News

ഹിമാചല്‍ : ധുമല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി



സോളന്‍: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമല്‍ ആയിരിക്കുമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ധുമല്‍ ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍, ഡിസംബര്‍ 18ന് ശേഷം അദ്ദേഹം പുതിയ മുഖ്യമന്ത്രിയാവുമെന്നു ഷാ പറഞ്ഞു. ഹിമാചല്‍ തിരഞ്ഞെടുപ്പ് ഈ മാസം ഒമ്പതിനാണ്. ഡിസംബര്‍ 18ന് ഫലം പ്രഖ്യാപിക്കും.
Next Story

RELATED STORIES

Share it