Flash News

ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനും ഭാര്യക്കും ജാമ്യം



ന്യൂഡല്‍ഹി: 10 കോടിയുടെ അനധികൃത സ്വത്തുസമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനും ഭാര്യ പ്രതിഭാ സിങിനും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് പ്രതികള്‍ക്ക് പ്രത്യേക ജഡ്ജി വിരേന്ദര്‍കുമാര്‍ ഗോയല്‍ നിര്‍ദേശം നല്‍കി. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിച്ചേക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായതാണെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും ജാമ്യാപേക്ഷയില്‍ സിങും ഭാര്യയും പറഞ്ഞു. തനിക്ക് ഒട്ടേറെ രോഗങ്ങളുണ്ടെന്ന മെഡിക്കല്‍ റിപോര്‍ട്ട് സിങ് ഹാജരാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
Next Story

RELATED STORIES

Share it