Flash News

ഹിമാചലില്‍ ഫാക്ടറി മതില്‍ തകര്‍ന്ന് എട്ട് മരണം



ഷിംല/സോളന്‍: ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയില്‍ പേമാരിയിലും കാറ്റിലും ഫാക്ടറിയുടെ വലിയ മതില്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടും. സ്വരാജ് ഗ്രാമത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിലുകള്‍ക്കരികിലുള്ള മതിലാണ് തകര്‍ന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ  സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ചണ്ഡീഗഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയും ശക്തമായ ചുഴലിക്കാറ്റും ഹിമാചല്‍പ്രദേശിലെ പലയിടങ്ങളിലും നാശം വിതച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it