Flash News

ഹിന്ദു മേല്‍ജാതിക്കാരുടെ വധഭീഷണി; 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ പലായനം ചെയ്തു

ഹിന്ദു മേല്‍ജാതിക്കാരുടെ വധഭീഷണി; 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ പലായനം ചെയ്തു
X


ജയ്പൂര്‍: മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെ വധഭീഷണിയെ തുടര്‍ന്ന് രാജസ്ഥാനില്‍ മുസ് ലിം കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. രാജസ്ഥാനിലെ ജയ്‌സാമിര്‍ ജില്ലയിലെ ദര്‍ഡന്‍ ഗ്രാമത്തിലെ 20ഓളം വരുന്ന മുസ് ലിം കുടുംബങ്ങളാണ് പലായം ചെയ്തത്.
കഴിഞ്ഞ നവരാത്രി ദിനത്തില്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ സംഗീതപരിപാടി അവതരിപ്പിച്ച അമദ് ഖാന്‍ എന്നയാളുടെ കൊലപാതകം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മുസ് ലിം കുടുംബങ്ങള്‍ക്ക് ഭീഷണി നേരിട്ടത്.

നവരാത്രി ദിവസം അമദ് ഖാന്‍ ഗ്രാമത്തിലുള്ള ക്ഷേത്രത്തില്‍ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഗ്രാമപുരോഹിതനായ രമേശ് സത്തര്‍ എന്നയാളുടെ ആവശ്യപ്രകാരം ഖാന്‍ പ്രത്യേക രാഗത്തിലുള്ള ഗാനം ആലപിച്ചു. എന്നാല്‍ പാട്ട് മോശമാണെന്ന് പറഞ്ഞ് ഗ്രാമ പുരോഗിതന്‍ ഇദ്ദേഹത്തെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും സംഗീത ഉപകരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
പിന്നീട് ഗ്രാമപുരോഹിതന്റെ നേതൃത്വത്തില്‍ അമദ് ഖാന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ഖാനെ വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഖാന്റെ മൃതദേഹം കണ്ടെത്തിയത്.
ഖാന്റെ കൊലപാതകത്തിന് പിന്നാലെ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ വീട്ടിലെത്തി പോലീസില്‍ പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. എങ്കിലും പിന്നീട് പോലീസില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ചിലര്‍ വന്ന് പ്രദേശത്തെ മുഴുവന്‍ മുസ് ലിങ്ങളോടും ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞു.
വെറും നിസാരപ്രശ്‌നത്തിന്റെ പേരിലാണ് തന്റെ ഭര്‍ത്താവിനെ അവര്‍ കൊലപ്പെടുത്തിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് ഗ്രാമം വിടേണ്ടി വന്നു. അവിടെ കിണറ്റില്‍ നിന്നും വെള്ളം പോലും എടുക്കാന്‍ അവര്‍ തങ്ങളെ അനുവദിച്ചില്ലെന്നും ഖാന്റെ വിധവ കേന്‍കു പറയുന്നു.
എന്നാല്‍ മുസ്‌ലിങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമദ് ഖാന്റെ മരണം ഹൃദയാഘാതം മൂലമാണെന്നുമാണ് ഗ്രാമത്തലവന്റെ വാദം.
Next Story

RELATED STORIES

Share it