Flash News

ഹിന്ദു ഭീകരവാദം ഇല്ലെന്ന് പറയാനാവില്ല : കമല്‍ ഹാസന്‍



ചെന്നൈ: ഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ ഭീകരവാദത്തിന്റെ മാര്‍ഗം ഉപയോഗിക്കുന്നതായി തമിഴ് മെഗാസ്റ്റാര്‍ കമല്‍ ഹാസന്‍. ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ഹിന്ദു ഭീകരവാദം ഇല്ലെന്നു പറയാനാവില്ല. കഴിയുമെങ്കില്‍ ഒരു ഹിന്ദു ഭീകരവാദിയെ കാണിച്ചുതരൂവെന്ന് വലതുപക്ഷക്കാര്‍ക്ക് ഇനി വെല്ലുവിളിക്കാനാവില്ല. ഹിന്ദുത്വശക്തികള്‍ അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ഭീകരവാദത്തെ ഉപയോഗിക്കുകയാണ്. നേരത്തെ അവര്‍ ചര്‍ച്ചകള്‍ക്കു തയ്യാറാവുമായിരുന്നു. മറ്റു മതക്കാര്‍ക്കെതിരേ ബലപ്രയോഗം നടത്താറില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പഴയ തന്ത്രങ്ങള്‍ പരാജയപ്പെട്ടതിനാലാണ് അക്രമങ്ങളുടെ പാതയിലേക്ക് പോവുന്നതെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. സത്യം വിജയിക്കുമെന്നതിനു പകരം കരുത്ത് വിജയിക്കുമെന്ന ചിന്താഗതി വളര്‍ന്നുവരുന്നത് ആക്രമണങ്ങളുടെ പാതയിലേക്കു പോവാന്‍ കാരണമാവുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണു ബിജെപിയെയും പാര്‍ട്ടി നേതാക്കളെയും പേരുപറയാതെ വിമര്‍ശിച്ചു കൊണ്ടുള്ള പരാമര്‍ശം. കമലിന്റെ ജന്മദിനമായ ഈ മാസം ഏഴിന് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുമെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it