Flash News

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപണം; രാജസ്ഥാനില്‍ പ്രഫസര്‍ക്കെതിരേ എഫ്.ഐ.ആര്‍

ന്യൂഡല്‍ഹി:ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അപമാനിച്ചെന്ന് കാണിച്ച മുന്‍ ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ക്കെതിരേ രാജസ്ഥാന്‍ പോലിസ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തു.
ഡല്‍ഹി സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം  പ്രഫസര്‍ അശോക് വോഹറയ്‌ക്കെതിരേയാണ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ധര്‍മ്മിക് സംവാദ്-ആധുനിക് അനിവാര്യതാ എന്ന സെമിനാറിലാണ് അശോക് വോഹറാ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രബന്ധം അവതരിപ്പിച്ചത്. രാജസ്ഥാനിലാണ് സെമിനാര്‍ നടന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രഫസര്‍മാരുടെ ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളാണ് അശോക് വോഹറാ പ്രബന്ധത്തില്‍ പരാമര്‍ശിച്ചത്.

എന്നാല്‍ പ്രഫസര്‍ ഹിന്ദു ദൈവങ്ങളെ മനപ്പൂര്‍വ്വം അപമാനിക്കുകയാണെന്ന് കാണിച്ചാണ് രാജസ്ഥാന്‍  വിദ്യാഭ്യാസമന്ത്രി കാളിചരന്‍ സറഫ് ജില്ലാ ഭരണകൂടത്തോട് അശോക് വോഹറയ്‌ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തത്. ആര്‍.എസ്.എസ്സും പ്രഫസര്‍ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ വിശദീകരിക്കുക മാത്രമാണ്  ചെയ്തതെന്ന് പ്രഫസര്‍ പ്രധാനമന്ത്രി മോഡിക്കയച്ച കത്തില്‍ വ്യക്തമാക്കി. തനിക്കെതിരേയുള്ള കേസ് ഒഴിവാക്കണമെന്നും പ്രഫസര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it