Flash News

ഹിന്ദു തീവ്രവാദമുണ്ട്;ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവക്കുന്നു: കമല്‍ഹാസന്‍

ഹിന്ദു തീവ്രവാദമുണ്ട്;ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവക്കുന്നു: കമല്‍ഹാസന്‍
X


ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍.ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല.യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമാ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും.ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ വളര്‍ച്ച താല്‍കാലികം മാത്രമായിരിക്കും. ഹിന്ദു തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും കമല്‍ഹാസന്‍ പറയുന്നു.
Next Story

RELATED STORIES

Share it